കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് സമര്‍പ്പിച്ചു

കവിതാ വിഭാഗത്തിലുള്ള സമഗ്ര സംഭാവനയ്ക്ക് കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി ഏർപ്പെടുത്തിയ കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യ പുരസ്‌കാരം കവി പ്രഭാവർമ്മയ്‌ക്ക് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില് നടന്ന ചടങ്ങില്‍ കവി കെ ജയകുമാറില്‍ നിന്നും പ്രഭാവര്‍മ്മ പുരസ്‌കാരം സ്വീകരിച്ചു.
യുവകവിതാ വിഭാഗത്തില്‍ ലേഖ കാക്കനാട്, സുനില്‍ ജോസ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കഥാവിഭാഗത്തില്‍ സുനില്‍ദത്ത്, ബിജു നാരായണന്‍, ബാലസാഹിത്യ വിഭാഗത്തില്‍ കെ എം ഹാജിറ, വാസു അരീക്കോട്, ബിജു നാരായണന്‍, കുട്ടികളുടെ വിഭാഗത്തില്‍ എ ജെ ആര്‍ച്ച എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.
ഡോ. ഇന്ദ്രബാബു, എഡിജിപി ബി സന്ധ്യ, പഴുവടി രാമചന്ദ്രന്‍, ഉണ്ണി അമ്മയമ്പലം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രഭാവര്‍മ്മയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.