‘പൊതിച്ചോറ്’ അമ്മയുടെ സ്‌നേഹം നിറഞ്ഞ ഓര്‍മ്മ
കുട്ടിക്കാലത്തെ സ്‌നേഹനിര്‍ഭരമായ ഒരോര്‍മ്മയാണ് അമ്മ നമുക്ക് തന്നുവിട്ടിരുന്ന ഉച്ചഭക്ഷണപ്പൊതി. പൊതിച്ചോര്‍ എന്ന ഓമനപ്പേരില്‍ നാം അതിനെ ഏറെ സ്‌നേഹത്തോടെ കൂടെ കരുതും. രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും മറക്കാതെ അമ്മ സമ്മാനിക്കുന്ന സ്‌നേഹപ്പൊതി. പൊതിച്ചോറിന് അമ്മയുടെ സ്‌നേഹമുണ്ട്, വാല്‍സല്യമുണ്ട്, കരുതലുണ്ട് അങ്ങനെ നിര്‍വ്വചിക്കാനാവാത്ത ഒട്ടനേകം അര്‍ത്ഥതലങ്ങളുണ്ട്.
ഇങ്ങനെ കുട്ടിക്കാലത്ത് നാം നെഞ്ചോട് ചേര്‍ത്ത എത്രയെത്ര ഓര്‍മ്മകളാണ് ഉള്ളത്. പുസ്തകത്താളില്‍ സൂക്ഷിച്ച മയില്‍പ്പീലി പോലെ നമ്മുടെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച വികാരമായിരുന്നു സ്‌കൂളില്‍ പഠിച്ച പാഠപുസ്തകങ്ങള്‍. മനസില്‍ മലര്‍മണം നിറയ്ക്കുന്ന ആ ഓര്‍മ്മകളിലേക്ക് നിങ്ങളെ കൊണ്ടുപോവുകയാണ്. പുതുമണം മാറാത്ത പുസ്തകത്താളില്‍ നിന്ന് നമുക്ക് പകര്‍ന്നു കിട്ടിയ വഴിവെളിച്ചത്തിലൂടെ ഒരു മടക്കയാത്ര.
ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനം. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. വായനക്കാര്‍ക്ക് ഒക്ടോബര്‍ എട്ട് വരെ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് വാല്യങ്ങളിലായി 3333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പാക്കൂ…
ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍- ഉള്ളടക്കം
1. ഐക്യകേരളപ്പിറവിയ്ക്കു മുന്‍പും ശേഷവുമുള്ള മലയാള/കേരള പാഠാവലിയിലെ രചനകളാണ് സമാഹരിക്കുന്നത്.
2. മലയാള പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.
3. ഡി.പി.ഇ.പി പാഠാവലികള്‍ ഈ സമാഹാരത്തിന്റെ ഭാഗമാക്കുന്നില്ലെങ്കിലും പഴയപാഠാവലിയിലെ രചനകള്‍തന്നെയാണ് പില്‍ക്കാലത്ത് പാഠഭാഗങ്ങളാക്കിയിട്ടുള്ളതിനാല്‍ ഡി.പി.ഇ.പി പഠിച്ചിട്ടുള്ളവര്‍ക്കും ഈ പുസ്തകം ഗൃഹാതുരമായിരിക്കും.
4. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള എല്ലാ പാഠങ്ങളും വ്യാകരണമുള്‍പ്പെടെ ഈ സമാഹാരത്തിന്റ ഭാഗമായിരിക്കും.
5. പാഠങ്ങളായി ചേര്‍ത്തിട്ടുള്ള കഥകള്‍, നാടകങ്ങള്‍, പദ്യഭാഗങ്ങള്‍,ലേഖനങ്ങള്‍ തുടങ്ങിയ സര്‍വ്വമേഖലകളും ഇതിലുള്‍ക്കൊള്ളുന്നു.
ബുക്കിംഗിന് വിളിക്കൂ: 9947055000, 9946108781, വാട്‌സ് ആപ് നമ്പര്‍- 9946109449
ഓണ്‍ലൈനില്‍: http://prepublication.dcbooks.com/product/oru-vattam-koodi , https://onlinestore.dcbooks.com/books/oru-vattam-koodi-ente-paada-pusthakangal
വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
Comments are closed.