DCBOOKS
Malayalam News Literature Website

സത്യാനന്തരകാലത്തു ദൃശ്യ മാധ്യമ രംഗത്തെ പ്രവണതകളുടെ ഒരു മികച്ച പഠനം!

ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ‘ എന്ന പുസ്തകത്തിന് സജി ജയദാസ് എഴുതിയ വായനാനുഭവം

സത്യാനന്തരകാലത്തു ദൃശ്യ മാധ്യമ രംഗത്തെ പ്രവണതകളുടെ ഒരു മികച്ച പഠനമാണ് ഡോ ടി Textകെ സന്തോഷ്‌കുമാറിന്റെ പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍. ഭരണകൂട വിധേയത്വം , റേറ്റിംഗിലെ മത്സരയോട്ടം, സൈബര്‍ രംഗത്തു നിന്നുള്ള സമ്മര്‍ദ്ദം തുടങ്ങിയവ മാധ്യമ മൂല്യബോധങ്ങളെ എങ്ങനെ അട്ടിമറിക്കുന്നുവെന്നുള്ള ഒരു മികച്ച വിവരണവും പഠനവുമാണ് ഈ രചന.

കൂടാതെ മാധ്യമ രംഗത്തെ ലിംഗസമത്വ വിരുദ്ധമായ സമീപനങ്ങള്‍, അവതാരകരുടെ ജനാധിപത്യവിരുദ്ധ ശൈലി തുടങ്ങിയ ജീര്‍ണതകള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിലെ ദുരവസ്ഥക്ക് നേരെ ഉയര്‍ത്തിയ ഒരു കണ്ണാടിയാണ് ഈ രചന. മാധ്യമ വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്.

ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന ഇന്നത്തെ ടെലിവിഷന്‍ മാധ്യമത്തെ ഫോര്‍ത് എസ്റ്റേറ്റ് ആയി കാണാനാവുമോ എന്ന വലിയ ചോദ്യം ഈ പുസ്തകം ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കേണ്ട ആവശ്യകത മാധ്യമങ്ങളുമായി ‘സംവദിക്കുമ്പോള്‍” പ്രധാനമാണെന്ന് കൂടി ഓര്‍മിപ്പിക്കുന്നു ഈ പഠനം . പുസ്തകം ഉന്നയിക്കുന്ന പ്രസക്തമായ വിഷയങ്ങള്‍ തുടര്‍ന്നും ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.