ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ ‘; പുസ്തക പ്രകാശനം തിങ്കളാഴ്ച
ടി കെ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ ‘ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 10, തിങ്കള്‍ വൈകീട്ട് 5.30ന് നടക്കുന്ന പ്രകാശന ചടങ്ങില്‍ കെ.എന്‍.ബാലഗോപാല്‍(ധനകാര്യവകുപ്പ് മന്ത്രി), പ്രൊഫ.പി.പി. അജയകുമാര്‍(പ്രൊ-വൈസ് ചാന്‍സിലര്‍ കേരളസര്‍വ്വകലാശാല), ബൈജു ചന്ദ്രന്‍, എന്‍ പി ചന്ദ്രശേഖരന്‍, ടി.കെ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
Comments are closed.