DCBOOKS
Malayalam News Literature Website

ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ‘ പ്രകാശനം ചെയ്തു

ടി കെ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ’ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കേരളസര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ.പി.പി. അജയകുമാറിന് നല്‍കി പ്രകാശനം ചെയ്തു. ബൈജു ചന്ദ്രന്‍, എന്‍ പി ചന്ദ്രശേഖരന്‍, ടി.കെ.സന്തോഷ് കുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയിലാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. ഡി സി ബുക്സാണ് പ്രസാധകർ.

ആഗോളവൈജ്ഞാനികമേഖലയിൽ ഇന്ന് വളർന്നു വികസിച്ചിട്ടുള്ള പഠനശാഖയാണ് ‘ടെലിവിഷൻ സ്റ്റഡീസ്’. മലയാളത്തിൽ ഇനിയും വികസിക്കേണ്ടതായ അതിന്റെ മികച്ച മാതൃകയാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ. പലപ്പോഴും സത്യത്തിന്റെയും നുണയുടെയും അതിർ വരമ്പുകൾ ഇല്ലാതാകുന്ന മാധ്യമലോകമാണ് ഇന്നത്തേത്. ഒരേ വിഷയത്തിൽ വെവ്വേറെ വാർത്തകളും വിവരങ്ങളും അനുസൃതം പ്രവഹിക്കുമ്പോൾ ബഹുജനം അന്ധാളിച്ചു പോകുകയും സത്യത്തിന് യാതൊരു വിലയുമില്ലെന്ന തോന്നൽ അവർക്കുള്ളിൽ ജനിക്കുകയും ചെയ്യുന്നു. അത്തരം സന്ദർഭത്തിന്റേതാണ് പോസ്റ്റ് ട്രൂത്ത് എന്ന അവസ്ഥാവിശേഷം, ടെലിവിഷൻ എന്ന ജനപ്രിയ മാധ്യമം ഉത്പാദിപ്പിക്കുന്ന അർത്ഥലോകങ്ങളെ ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. അക്കാദമിക് ജനപ്രിയവായനയ്ക്ക് ഒരുപോലെ സ്വീകാര്യമായ റഫറൻസ് മൂല്യമുള്ള രചന.

 

Comments are closed.