DCBOOKS
Malayalam News Literature Website

ഭയാനകതയുടേയും പ്രണയത്തിന്റെയും വശങ്ങള്‍ സംയോജിപ്പിച്ച കഥകള്‍ എഡ്ഗാര്‍ അലന്‍ പോയുടെ ‘ലോകോത്തര കഥകള്‍’; ലാജോ ജോസ് എഴുതുന്നു

Lajo Jose

ഭീതിയും നിഗൂഢതയും നിറഞ്ഞ കലകള്‍കൊണ്ട് ലോകസാഹിത്യത്തില്‍ വിസ്മയം സൃഷ്ടിച്ച എഡ്ഗാര്‍ അലന്‍ പോയുടെ അക്ഷര്‍ തറവാടിന്റെ പതനം, ലിജിയ, കരിമ്പൂച്ച തുടങ്ങിയ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരമാണ് ‘ലോകോത്തര കഥകള്‍’.

എഡ്ഗാര്‍ അലന്‍ പോയുടെ ‘ലോകോത്തര കഥകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ ലാജോ ജോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

Edgar Allan Poe
ലോകോത്തര കഥകൾ
വിവർത്തനം: വിനു എൻ

ഫിക്ഷൻ, കവിത, വിമർശനം എന്നിവയിൽ Edgar Allan Poe നിപുണനായിരുന്നു – അദ്ദേഹത്തിന്റെ സമകാലികരിൽ മിക്കവരിൽ നിന്നും വേറിട്ടുനിൽക്കുന്ന കഴിവുകൾ. ഫിക്ഷനിൽ, ക്ലാസിക്കൽ ഡിറ്റക്ടീവ് സ്റ്റോറിയുടെ കൺവെൻഷനുകൾ കണ്ടുപിടിച്ചതിനും, സയൻസ് ഫിക്ഷന്റെ ആധുനിക രീതി ആരംഭിച്ചതിനും, ഗോതിക് ഫിക്ഷന്റെ രീതികളെ ഉയർന്ന നിലയിലേക്ക് മാറ്റിയതിനും അദ്ദേഹത്തിന് വലിയൊരു പങ്കുണ്ട്.

Gothic Fiction ന്റെ Master എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

Textപ്രധാനമായും 1830 കളിലും 1840 കളിലും പ്രസിദ്ധീകരിച്ച എഡ്ഗർ അലൻ പോയുടെ കഥകൾ പത്തൊൻപതാം നൂറ്റാണ്ടിലെ Macabre കഥകളുടെ ഔന്നത്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹം തന്റെ കഥകളിൽ ഭയാനകതയുടേയും പ്രണയത്തിന്റേയും വശങ്ങൾ സംയോജിപ്പിച്ചിരുന്നു.

1849 ൽ എഡ്ഗർ അലൻ പോ മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 40 വയസ്സ്. 1845-ൽ The Raven പ്രസിദ്ധീകരിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ഉയർന്നിരുന്നു.

നാലുദിവസം ആശുപത്രിയിൽ കിടന്നശേഷം അദ്ദേഹം മരിച്ചു, മരണകാരണം ഇപ്പോഴും ദുരൂഹം.. അതിനുശേഷമുള്ള വർഷങ്ങളിൽ, പോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് വിശദീകരിക്കാൻ പണ്ഡിതന്മാർ ശ്രമിച്ചു, Alcohol withdrawal, കാർബൺ മോണോക്സൈഡ് വിഷം, ബ്രെയിൻ ട്യൂമർ, കൊലപാതകം എന്നിങ്ങനെ സിദ്ധാന്തങ്ങൾ ഉയർന്നു. ചിലർ പറയുന്നു അത് ആത്മഹത്യ ആണെന്ന്.

ഈ പുസ്തകത്തിൽ ഉള്ള കഥകൾ:

The facts in the Case of M. Valdemar
The Premature Burial
The Black Cat
The Pit and Pendulum
Ligeria
The masque of the Red Death
The Sphinx
The Oval Portrait
Descent Into the Maelstrom
The Fall of the House of Usher

ഇതിലെ The facts in the Case of M. Valdemar
എന്ന കഥ, Maria Rose ഉം തന്റെ “13 ഹൊറർ കഥകൾ” (മാതൃഭൂമി ബുക്ക്സ്) എന്ന വിവർത്തനസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

DC Books online store ൽ ഈ പുസ്തകം ₹55 ന് ലഭ്യമാണ്.

എഡ്ഗാര്‍ അലന്‍ പോയുടെ ‘ലോകോത്തര കഥകള്‍’ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Edgar Allan Poeലോകോത്തര കഥകൾവിവർത്തനം: വിനു എൻഫിക്ഷൻ, കവിത, വിമർശനം എന്നിവയിൽ Edgar Allan Poe നിപുണനായിരുന്നു -…

Posted by Lajo Jose on Tuesday, June 23, 2020

Comments are closed.