ഉന്നത വിജയത്തിലേക്കൊരു സുശക്തമായ പാത, ‘പോസിറ്റീവ് ഇമേജിങ്’ ; ഇപ്പോള്‍ വിപണിയില്‍
ശുഭാപ്തി വിശ്വാസത്തിന്റെ ചൈതന്യത്താല്‍ നമ്മെ ഊര്‍ജ്ജസ്വലരാക്കാനും പ്രവൃത്തികള്‍ക്കും ചിന്തകള്‍ക്കും നവോന്മേഷം പകരുവാനുമായി ലളിതവും എന്നാല്‍ ശക്തവുമായ ജ്ഞാനം പകരുന്ന നിരവധി പുസ്തകങ്ങള്‍ സമ്മാനിച്ച എഴുത്തുകാരനാണ് നോര്‍മന്‍ വിന്‍സെന്റ് പീല്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘പോസിറ്റീവ് ഇമേജിങ്’.
നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ് എന്ന അത്ഭുതത്തെ വായനക്കാര്‍ക്കായി ഈ വിഖ്യാത ഗ്രന്ഥത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തുന്നു. ഇതിലൂടെ ജീവിതത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ജീവിതവിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സില്‍ ഒരു ആഗ്രഹമോ ലക്ഷ്യമോ കാണുന്നതിനും അത് നടപ്പില്‍ വരുത്തുന്നതിനായി വേണ്ട മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന പോസിറ്റീവ് ഇമേജിങ് ഭയവും ഏകാന്തതയും ഒഴിവാക്കുന്നതിനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പരാധീനതകള്‍ ഒഴിവാക്കി മനസ്സിനെ ലഘൂകരിക്കുന്നതിനും നിങ്ങളെ സഹായിക്കും.
സെനു കുര്യന്‍ ജോര്‍ജ്ജാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.
നോര്‍മന്‍ വിന്‍സെന്റ് പീലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.