DCBOOKS
Malayalam News Literature Website

എം.എസ് ബനേഷിന് പൂര്‍ണ – ആര്‍. രാമചന്ദ്രന്‍ പുരസ്കാരം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'പേരക്കാവടി' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം

കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സും ആര്‍. രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്‍റെ ”പേരക്കാവടി” എന്ന Textകവിതാസമാഹാരം അര്‍ഹമായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ഡോ. കെ.വി. സജയ് എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.

വേടവാക്യം, അലക്കുകാലം, ആടലോടകം, ഇലപ്പതികാരം, നിണവിളക്ക്, ശലഭോധ്യാനം, സ്വാര്‍ത്ഥപ്രസ്ഥം തുടങ്ങിയ 46 കവിതകളുടെ സമാഹാരമാണ് ”പേരക്കാവടി”. നെഞ്ചുംവിരിച്ച് തലകുനിക്കുന്നു, കാത്തുശിക്ഷിക്കണേ, നല്ലയിനം പുലയ അച്ചാറുകള്‍ എന്നിവയ്ക്ക് ശേഷമുള്ള നാലാമത്തെ സമാഹാരമാണ് പേരക്കാവടി. നേരത്തേ ഈ കൃതിക്ക് 2023ലെ അയനം – എ. അയ്യപ്പന്‍ കവിതാപുരസ്കാരം ലഭിച്ചിരുന്നു. നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യൂവില്‍ നിന്ന് എഴുതപ്പെട്ടവയാണ് ഇവയിലെ കവിതകള്‍. വെല്ലുവിളിയുണര്‍ത്തുന്ന, ഉള്ളംതൊടുന്ന കവിതകളുടെ സത്തയാണ് ഈ സമാഹാരം. ശൈലീവിന്യാസവും അതിന്‍റെ അഗാധതയും കൊണ്ട് അനന്യമാണ് ബനേഷിന്‍റെ കവിതകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.