DCBOOKS
Malayalam News Literature Website

കെ. പൊന്ന്യം സാഹിത്യ പുരസ്‌കാരം ഡോ. സോമൻ കടലൂരിന്

തലശ്ശേരി : പ്രമുഖ സാഹിത്യകാരൻ കെ. പൊന്ന്യത്തിന്റെ ഓർമ്മയ്ക്കായി പൊന്ന്യം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്‌കാരത്തിന് എഴുത്തുകാരൻ ഡോ. സോമൻ കടലൂർ അർഹനായി. ഡി സി ബുക്സാണ് പ്രസാധകർ.  ‘പുള്ളിയൻ’ എന്ന നോവലാണ് Textപുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക‌ാരം. ഡിസംബർ മൂന്നാം വാരം പൊന്ന്യം ബാങ്കിൻ്റെ 75-ാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം സമ്മാനിക്കും.

മീൻപിടുത്തക്കാരുടെ കടൽ ശരിക്കും വ്യത്യസ്തമാണ്. അവരുടെ കടലറിവുകൾ വായിച്ചറിവുകളല്ല – ജൈവമാണ്. കടൽ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദർശനത്തിൽ തന്നെ കടലുണ്ട്. മലയാളത്തിൽ ഈ ജൈവഗുണമുള്ള കടൽഫിക്ഷൻ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റർ കടൽത്തീരമുണ്ട്. പക്ഷേ, കടൽ ആ നിലയിൽ സാഹിത്യത്തിൽ ഇരമ്പുന്നില്ല. മലയുടെ അത്ര കടൽ മലയാളത്തിൽ ഇല്ല ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമൻ കടലൂരിന്റെ ‘പുള്ളിയൻ‘. കടലിനെ, മീൻപിടുത്തത്തെ, മീൻപിടുത്തക്കാരുടെ വാഴ്വിനെ ഒളിൽനിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താൻ ജന്മനാ കർമ്മണാ സജ്ജനാണ് ഈ എഴുത്തുകാരൻ. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.