‘പൊനം’; സമീപകാലത്ത് വായിച്ച മികച്ച നോവല്‍
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. പൊനത്തിന്റെ വായനാനുഭവം പ്രമുഖര്‍ പങ്കുവെക്കുന്നു
കെ എൻ പ്രശാന്തിന്റെ പൊനം വായിച്ചു തീർത്തു. പ്രശാന്തിന്റെ കഥകൾ പലതും ശ്രദ്ധേയമാണ്. പ്രശാന്തിന്റെ ആദ്യ നോവലാണ് പൊനം. ഈ നോവലിന്റെ വായനതന്നെ വന്യമായ ഒരു അനുഭവമാണ്. ഉള്ളടക്കം കൊണ്ടും ഭാഷകൊണ്ടും ആവീഷ്കാരം കൊണ്ടും വിസ്മയ സൗന്ദര്യം സൃഷ്ടിക്കുന്നു. അധികാരം രതി കാമം പ്രതികാരം തുടങ്ങി ഓരോന്നും പൂത്തു നിൽക്കുന്നു. വനാന്തരങ്ങളിലൂടെ, വെളിച്ചം തേടി നടത്തുന്ന അസാധാരണയാത്ര പോലെ യാണ് ഈ നോവൽ വായന. മനുഷ്യ ജീവിതത്തിന്റെ നിലക്കാത്ത സ്പന്ദങ്ങളാണ് ഈ നോവലിൽ കേൾക്കുന്നത്.എസ് ഹരീഷ് എഴുതിയ പോലെ “നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിൽ ഒന്നാണ് പൊനം.”- പ്രദീപ് പനങ്ങാട്
കെ.എന്‍.പ്രശാന്തിന്റെ നോവല്‍ വായിച്ചു. സമീപകാലത്ത് വായിച്ച മികച്ച നോവല്‍. കാടിന്റെ വന്യ സൗന്ദര്യം ഇത്ര ആഴത്തിലും വ്യാപ്തിയിലും മറ്റൊരു മലയാള നോവലിലും കണ്ടിട്ടില്ല- അംബികാസുതന്‍ മാങ്ങാട്
മലയാളനോവല്‍ രൂപഗരിമ കൊണ്ടും ലാവണ്യാത്മകസമൃദ്ധി കൊണ്ടും അടുത്ത കാലത്തൊന്നും ഇത്രമേല്‍ നമ്മെ ത്വരിപ്പിച്ചിട്ടുണ്ടാകില്ല !
-വി.വിജയകുമാര്‍
Comments are closed.