മനുഷ്യപക്ഷത്തുള്ള രാഷ്ട്രീയം: മാതു സജി എഴുതുന്നു
മാതു സജി
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
ഞാന്‍ ജനിച്ചതും വളര്‍ന്നതും സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലാണ്. എന്റെ കാഴ്ചപ്പാടും രാഷ്ട്രീയവും രൂപീകരിക്കുന്നതില്‍ ഇടതു രാഷ്ട്രീയപരിസരം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുപി സ്‌കൂള്‍ കാലത്താണ് പന്നിയൂര്‍ കലാപം. രക്തസാക്ഷി പി. കൃഷ്ണന്‍ ഞങ്ങളുടെ കൃഷ്‌ണേട്ടനാണ്. തളിപ്പറമ്പ് മന്നയിലെ ചീങ്കപ്പാറയിലിട്ട് പലതായി കൊത്തിനുറുക്കി എന്ന വാര്‍ത്തയും ആ വാര്‍ത്തയെ തുടര്‍ന്നുണ്ടായ കലാപവും കുട്ടിക്കാലത്തെ പേടിപ്പിക്കുന്ന ഓര്‍മ്മകളാണ്. വേദനകളാണ്.
വിഷമകരമായ ഒരു തിരഞ്ഞെടുപ്പാണ്, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള മാധ്യമപ്രവര്‍ത്തകയാകണോ അതോ ഒരു ‘മാധ്യമ പ്രവര്‍ത്തക’യാകണോ എന്നത്.
ആദ്യത്തേത് എളുപ്പവും സുരക്ഷിതവുമാണ്. സൈബര്‍ ഇടങ്ങളില്‍ സ്വയം ആഘോഷിക്കപ്പെടുന്നു എന്ന സന്തോഷം നമുക്കത് ദിനേന നല്‍കിക്കൊണ്ടിരിക്കും.
രണ്ടാമത്തേത് വിഷമകരമാണ്. സാഹസികവുമാണ്. ഓരോ ദിവസവും തിരഞ്ഞെടുപ്പുകളുടേതാകും.
ആരുടെ പക്ഷത്തുനിന്ന് വാര്‍ത്തയെ കാണണമെന്നതല്ല. വാര്‍ത്തയുടെ പക്ഷത്തുനിന്ന് നാടിനെ കാണുക. അതിനാണ് ശ്രമം. നിരന്തരമായ ശ്രമം.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.