ഓള്‍ഗയുടെ ഫ്‌ളൈറ്റ്‌സിന് മാന്‍ ബുക്കര്‍ പുരസ്‌കാരം
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടൊകാര്‍ചുകിന്. ഫ്‌ളൈറ്റ്‌സ് എന്ന നോവലിനാണ് ഓള്‍ഗയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരികൂടിയാണ് ഓള്‍ഗ. 67,000 ഡോളറാണ് സമ്മാനത്തുക. ഇത് പുസ്തകത്തിന്റെ പരിഭാഷകയായ ജെന്നിഫര്‍ ക്രോഫ്റ്റുമായി പങ്കിടും.
മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിച്ച നൂറിലധികം നോവലുകളില്‍ നിന്നും ഫിക്ഷന്‍ നോവലായ ഫ്‌ളൈറ്റ്‌സിനെ എക്‌സ്ട്രാ ഓര്‍ഡിനറി ഫ്‌ളൈറ്റ്‌സ് എന്ന വിശേഷണം നല്‍കിയാണ് ജൂറി തിരഞ്ഞെടുത്തത്. നര്‍മരസമുള്ളതും അതേസമയം ശക്തമായതുമായ നോവല്‍ എന്നാണ് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ലിസ അപ്പിഗ്നാനെസി ഫ്‌ളൈറ്റ്‌സിനെ വിശേഷിപ്പിച്ചത്. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സാഹിത്യകാരിയാണ് ഓള്‍ഗ.
1990കളില്‍ സാഹിത്യരംഗത്തെത്തിയ ടോക്കര്‍ചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോളണ്ടിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയാണ് ഓള്‍ഗ. എട്ട് നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചിട്ടുണ്ട്. െ്രെപമിവെല്‍ ആന്‍ഡ് അദെര്‍ ടൈംസ്, ദ ബുക്ക്‌സ് ഒഫ് ജേക്കബ്, റണ്ണേഴ്‌സ്, ഹൗസ് ഒഫ് ഡേ ഹൗസ് ഒഫ് നൈറ്റ് എന്നിവയാണ് ഇവരുടെ പ്രശസ്തമായ രചനകള്‍.
Comments are closed.