സ്ലോവേനിയന്‍ കവിതകളിലൂടെ…
സ്ലോവേനിയന്‍ കവികളുടെ കാവ്യാലാപനത്തോടെയായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒന്നാം ദിനത്തില്‍ വാക്ക് വേദിയിലെ ആദ്യ പരിപാടി ആരംഭിച്ചത്. സ്ലോവേനിയന്‍ കവികളായ ബാര്‍ബറ കോരുണ്‍, സ്വേത്ക ബെവ്‌സി എന്നിവര്‍ അവരെഴുതിയ കവിതകള്‍ സഹൃദയര്‍ക്കായി ആലപിച്ചു.
സ്ലോവേനിയന്‍ ഭാഷയുടെ പൈതൃകം വ്യക്തമാക്കുന്ന കവിതകളായിരുന്നു ഇരുവരും വേദിയില്‍ അവതരിപ്പിച്ചത്. കവിതകള്‍ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ സ്വന്തം ഭാഷയ്ക്കും കവിതയ്ക്കും സംഭവിക്കുന്ന പോരായ്മകളെക്കുറിച്ചും അവര്‍ സംസാരിച്ചു. വിശ്വസാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറിന്റെ നാട്ടില്‍ എത്തിയതിലുള്ള സന്തോഷം പങ്കുവെച്ച ഇരുവരും തങ്ങളുടെ കവിതകള്‍ കാണികള്‍ക്കായി ഈണമിട്ട് ആലപിച്ചതിന് ശേഷമാണ് വേദിയില്‍നിന്നും മടങ്ങിയത്.
Comments are closed.