DCBOOKS
Malayalam News Literature Website

കവിതാലാപനവും സംവാദവും; ശ്രീലങ്കന്‍ കവി ഡോ. രുദ്രമൂര്‍ത്തി ചേരന്‍ പങ്കെടുക്കുന്നു

കൊച്ചി: പ്രശസ്ത ശ്രീലങ്കന്‍-തമിഴ് കവിയും നാടകകൃത്തും പണ്ഡിതനുമായ ഡോ. രുദ്രമൂര്‍ത്തി ചേരന്‍ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ വിശിഷ്ടാതിഥിയായി എത്തുന്നു. ഫെബ്രുവരി നാലാം തീയതി വൈകിട്ട് 5.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കവിതകളുടെ അവതരണവും സംവാദവുമാണ് മുഖ്യപരിപാടി. രുദ്രമൂര്‍ത്തി ചേരന്റെ കവിതകളുടെ തര്‍ജ്ജമ അന്‍വര്‍ അലി, അനിത തമ്പി, ഒ.പി സുരേഷ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കും. തുടര്‍ന്ന് അദ്ദേഹവുമായി ഡോ. സി.എസ് വെങ്കിടേശ്വരന്‍ അഭിമുഖ സംഭാഷണം നടത്തും.

ഡോ. രുദ്രമൂര്‍ത്തി ചേരന്‍– ശ്രീലങ്കയിലെ ജാഫ്‌നയിലായിരുന്നു ജനനം. ശ്രീലങ്കന്‍ ആഭ്യന്തരസംഘര്‍ഷത്തിനെതിരെ പ്രതികരിച്ചതിനെതുടര്‍ന്ന് 1987-ല്‍ അദ്ദേഹത്തിന് രാജ്യം വിടേണ്ടിവന്നു. തമിഴില്‍ പതിനഞ്ചിലധികം കൃതികള്‍ രചിച്ചിട്ടുള്ള ചേരന്റെ രചനകള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ല്‍ ഒ.എന്‍.വി കുറുപ്പ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര പോയട്രി പുരസ്‌കാരം ലഭിച്ചു. ചേരന്റെ ഇംഗ്ലീഷ് നാടകങ്ങള്‍ നിരവധി രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ വിന്‍ഡ്‌സര്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി വിഭാഗത്തില്‍ അധ്യാപകനാണ് അദ്ദേഹം.

 

Comments are closed.