കവി പ്രഭാവര്‍മ്മയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു
കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവര്‍മ്മയുടെ മാതാവ് കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ നടന്നു.
ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി. മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.
Comments are closed.