DCBOOKS
Malayalam News Literature Website

കവിത – വായനശാല

ശിവകുമാർ അമ്പലപ്പുഴ

 

വായനശാലയ്ക്ക് പിന്നിലെ
പാഴ്ഷെഡ്ഡിലായിരുന്നു വാസം
ഇരന്നുകിട്ടുന്നതുകൊണ്ട്
കഴിഞ്ഞുപോന്നു

ഒരുനാളൊരു എച്ചിൽപ്പൊതിയിലെ
ഉറുമ്പുകൾ പൊതിഞ്ഞ ദോശ
തട്ടിക്കുടഞ്ഞ് തിന്നാതെന്തിനോ
ഉറുമ്പുകൾക്ക് തന്നെ നൽകി
കിട്ടുന്നതെന്തും പിന്നെപ്പിന്നെ
പങ്കിടുന്നതൊരു പതിവുമായി
ശബരിമലയോ മലയാറ്റൂരോ
ബീമാപ്പള്ളിയോ തെണ്ടിവരുമ്പോൾ
ഉണ്ണിയപ്പമോ പൊരിയോ ഹൽവയോ
പാർട്ടിമീറ്റിങ്ങെങ്കിൽ പരിപ്പുവടയോ
ബിര്യാണിയോ ബിസ്കറ്റോ
ഉറുമ്പുകൾക്ക് സദ്യയാകും

അറിയാതൊരിക്കലുറുമ്പുറാണി
പുറത്തുപെട്ടു കുഴങ്ങിനിൽക്കെ
മറ്റുറുമ്പുകളലഞ്ഞുതിരയെ
കൂടെച്ചേർന്നുപരതിയൊടുവിൽ
കൂട്ടിലവളെ തിരികെവെച്ചു….

 

പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Leave A Reply