‘എഴുപതുകളുടെ ആത്മഹത്യ’; വിമീഷ് മണിയൂര്‍ എഴുതിയ കവിത
ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
എഴുപതുകള്‍ക്ക്
ആത്മഹത്യചെയ്യണമെന്ന ചിന്ത
കലശലായി.
ഭാഗംപിരിഞ്ഞ് കിട്ടിയ
സ്വന്തം വീട്ടിലോ
കണ്ണില്‍ച്ചോരയില്ലാത്ത
ആശുപത്രിയിലോ
അന്തസ്സില്ലാതെ വൃദ്ധനായ്
കിടന്നു മരിക്കേണ്ടിവന്നാല്‍
പിന്നെ എന്തിനുകൊള്ളാമെന്ന്
അരിശംകൊണ്ടു
മരിക്കാനുള്ള പുതിയ വല്ല വിദ്യകളും
ഗൂഗിള്‍ ചെയ്തു നോക്കാന്‍
അതിനു താത്പര്യം തോന്നി
മുതലാളികള്‍ അവിടെയും
തന്റെ മരണത്തെ
കച്ചവടമാക്കില്ലേ എന്ന ചോദ്യം
താത്പര്യത്തെ അസ്ഥിരപ്പെടുത്തി
പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.