യുവത്വത്തിന്റെ വെള്ളപ്പാച്ചില്‍ അതിന്റെ നര്‍ത്തനഗതിയില്‍ നമ്മെ അടുപ്പിച്ചു…
സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന്
എനിക്കറിയാമെങ്കിലും
എന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍
വിസമ്മതിക്കുന്നു.
കാരണം, പക്ഷികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍
നമ്മള്‍ രണ്ടുപേരും
ഒരേ നിദ്രാവിഹീനമായ രാത്രിയില്‍
ഉണര്‍ന്നെഴുന്നേറ്റു.
വസന്തത്തിന്റെ ഒരേ മന്ത്രധ്വനി
നമ്മുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചു.
നിന്റെ മുഖം വെളിച്ചത്തിലും
എന്റേത് നിഴലിലുമാണെങ്കിലും
നമ്മുടെ ഒത്തുചേരലിന്റെ ആഹ്ലാദം
മധുരതരവും നിഗൂഢവുമാണ്,
കാരണം, യുവത്വത്തിന്റെ
വെള്ളപ്പാച്ചില്‍
അതിന്റെ നര്‍ത്തനഗതിയില്‍
നമ്മെ അടുപ്പിച്ചു.
നിന്റെ മഹത്ത്വവും പ്രസാദവുംകൊണ്ട്
നീ ലോകത്തെ കീഴടക്കുന്നു.
എന്റെ മുഖം വിളറിയിരിക്കുന്നു.
എന്നാല്‍ ജീവന്റെ
മഹാമനസ്‌കമായ ഒരു നിശ്വാസം
എന്നെ നിന്റെ പക്കല്‍ എത്തിച്ചിരിക്കുന്നു
നമ്മുടെ വ്യത്യസ്തത സൂചിപ്പിക്കുന്ന
ഇരുണ്ട രേഖ ഉഷസ്സിന്റെ കാന്തിയില്‍ ജ്വലിക്കുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടാഗോറിന്റെ 120 കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്നും
Comments are closed.