കൊച്ചുസീത; റോസി തമ്പി എഴുതിയ കവിത
നവംബർ ലക്കം പച്ചക്കുതിരയിൽ
നാല്പതാം പിറന്നാളിന്റെ
പാതിരാഘോഷം കഴിഞ്ഞ്
കൂട്ടുകാര്‍ ഒഴിഞ്ഞ
സ്വന്തമിടത്തില്‍
സര്‍വ്വസ്വതന്ത്രയായ്
മേഘമാല പുതഞ്ഞ
ആട്ടുകിടക്കയില്‍
ആത്മസഖിയോടൊപ്പം
ഉടല്‍ശില്പമെഴുതെ
ഏതോ നിയോഗംപോലെ
തുളവീണ വയ്‌ക്കോല്‍ തുരുമ്പിലൂടെ
മഴവെള്ളമിറ്റുവീഴുന്ന രാത്രിയില്‍
കെട്ടുപോയ അടുപ്പിനെ സ്വയം
ഊതിയുണര്‍ത്തുന്ന ധ്യാനത്തില്‍
കൊച്ചുസീത മുത്തശ്ശിയെ കേട്ടു.
കുട്ടിക്ക് കല്യാണപ്രായമായി
ആലോചിക്കണ്ടെ;
അമ്മ പറഞ്ഞു:
വേണം.
എങ്ങനെ?
നോക്കാം.
നോക്കിയിട്ടും ഫലമുണ്ടായില്ല
പൊന്നും പണവും തികഞ്ഞില്ല.
ഉള്ളിലൊരു പൂ വിടരുന്നതും
സുഗന്ധം പടരുന്നുതും
അറിയാതെ പോകുന്നതെങ്ങനെ?
കുപ്പിയിലടച്ച
ആന്തൂറിയം പോലെ
അതവിടെയിരുന്നു.
പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്