‘അപ്രത്യക്ഷം’; എം എസ് ബനേഷ് എഴുതിയ കവിത
സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
പക്ഷികള്‍ ചാകുവാന്‍
വിജലമേഘങ്ങളില്‍
ഗൂഢമായ് പമ്മി
മറയുന്ന പോലെ
ആനകള്‍ വാര്‍ധകം
ആണ്ടുപൊരിയാതെ
ഉൾക്കാനനങ്ങളില്‍
ചരിയുന്നപോലെ
സിംഹം ജരയുമായ്
ക്രൂരമുള്‍ക്കാട്ടില്‍
ഹൈനകള്‍ക്കന്നമായ്
അസ്ഥിപ്പെടുമ്പോലെ
എത്ര സ്വാഭാവികം
കാണാതെയാകുന്നു
നമ്മില്‍ നിന്നായിരം
നമ്മളെ നിത്യവും
മേഘങ്ങളില്‍ നിന്നു
വീഴുന്ന തൂവലില്‍
പണ്ടേ പൊലിഞ്ഞതാം
മുന്‍ചിറകൊച്ചകള്‍
നോക്കൂ, കടല്‍ജല
വേഗത്തിലാര്‍ക്കുന്ന
മാളിലെയാള്‍ത്തിര
യൗവ്വനപ്പാല്‍പ്പത…
പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.