പതിവിന് വിപരീതം: എം ബഷീര്‍ എഴുതിയ കവിത
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഒരു ദിവസം
കാറ്റ് വീശിയപ്പോള്‍
ഇലകളൊക്കെ
മേലോട്ട് മാത്രം കൊഴിയുന്നു
തിരകള്‍
കടലിലേക്ക് തിരിച്ചുപോകാതെ
കരയുടെ കൈപിടിച്ച്
കണ്ടവഴിയിലൂടെ
എങ്ങോട്ടോ ഓടിപ്പോകുന്നു
ഒരു കൂട്ടം പക്ഷികള്‍
മേഘജാലകം തുറന്ന്
ആകാശത്തിന് പുറത്തുള്ള
ഭൂമിയിലേക്ക് പാറിയകലുന്നു
വേരുകള്‍
മണ്ണിന്റെ ചങ്ങല പൊട്ടിച്ച്
മരത്തിന്റെ ഉടലിലേക്ക്
പാഞ്ഞു കയറി
ചില്ലകളില്‍ പടര്‍ന്നു കിടക്കുന്നു
മീനുകള്‍
പുഴയിലെയും കടലിലെയും
ജലക്കൂടുകള്‍ തകര്‍ത്ത്
കാടുകളിലേക്ക് പാറിച്ചെന്ന്
മണ്ണിലും മരത്തിലും
മാളങ്ങളുണ്ടാക്കി പാര്‍ക്കുന്നു…
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.