‘റസിയ മന്‍സില്‍’: കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
വര- സുധീഷ് പൂക്കോം
മഴ പിണങ്ങിപ്പോയ സെപ്തംബറില്‍
പുഴുപോലെ നേരമിഴഞ്ഞുപോകെ
നിഴലില്‍ പൊതിയഴിച്ചുണ്ടശേഷം
തൊഴിലുറപ്പമ്മമാര്‍ വിശ്രമിക്കെ
ഇരുളായിവന്ന തപാല്‍ക്കാരിയെ
ഒളികണ്ണാല്‍ നോക്കുന്നു പൈന്‍മരങ്ങള്‍
അവള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ചിരി ചുരത്തി
കടലാസ്സും പേനയും നീട്ടിയപ്പോള്‍
ഒരു വൃദ്ധ കൈവിറയോടെയെത്തി
റസിയയെന്നോര്‍ത്തു വരവരച്ചു
അതിലൊരാള്‍ പ്ലസ്ടൂവില്‍ പൊട്ടിപ്പോയ
ജലജയാ പേപ്പര്‍ കുടിച്ച ശേഷം
ഒരുവാക്കും മിണ്ടാതെ നിന്നുപൊള്ളി
വെയിലപ്പോള്‍ വെള്ളം കുടിക്കാന്‍ പോയി
വിപണിക്കരികിലെ മസ്ജിദില്‍ നിന്ന്
ഒരു വിലാപം കേട്ടു മൈക്കിലൂടെ
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.