വെള്ളിയാഴ്ച, കരുണാകരൻ എഴുതിയ കവിത
ജൂൺ ലക്കം പച്ചക്കുതിരയിൽ
വെള്ള നിറമുള്ള
മുറിക്കൈയ്യൻ ഷർട്ടിട്ട്
വെള്ള നിറമുള്ള മുടി
വലത്തോട്ട് ചീകിവെച്ച്
എവിടേയ്ക്കുമല്ലാതെ
നോക്കി നിൽക്കുന്ന ഒരാളെ
കണ്ടു എന്നിരിക്കേ,
ഞാൻ അച്ഛനെ ഓർമ്മിക്കാൻ
തുടങ്ങുന്നു.
വെള്ള നിറമുള്ള
മുറിക്കൈയ്യൻ ഷർട്ട്,
വെള്ള നിറമുള്ള മുണ്ട്,
ചില ദിവസങ്ങളിൽ
അച്ഛന്റെ വേഷത്തിൽ
ഇരിപ്പുമുറിയിലിരിക്കുന്ന എന്നെ
കണ്ടുമുട്ടുമ്പോൾ
എനിക്ക് പരിഭ്രമമാകുന്നു.
പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്
Comments are closed.