DCBOOKS
Malayalam News Literature Website

രഹസ്യങ്ങള്‍- ഒരു ഏ ഐ ചാറ്റ്, സച്ചിദാനന്ദന്‍ എഴുതിയ കവിത

ജൂലൈ ലക്കം പച്ചക്കുതിരയില്‍

പറന്നുപോകുന്ന മൈനയുടെ
മനസ്സില്‍ എന്താണ്?
ആകാശം

ഭൂമിയില്‍ എത്ര
സമുദ്രങ്ങള്‍ ഉണ്ട്?
അഞ്ചു പുറത്ത്,
ഒന്ന് മനുഷ്യര്‍ക്ക് അകത്ത്

സൂര്യന് തനിക്കു കീഴിലുള്ള
എല്ലാം കാണാമോ?
സ്വന്തം വെളിച്ചം സൂര്യനെ
അന്ധനാക്കുന്നു

ചന്ദ്രനുദിക്കുന്നത്,
കവികള്‍ പറയും പോലെ,
പ്രണയികള്‍ക്ക് വേണ്ടിയാണോ?
മേഘങ്ങള്‍ക്ക് വഴി കാട്ടാന്‍

സാധുവായ പ്രണയം ഏതാണ്?
എല്ലാ പ്രണയവും.

സച്ചിദാനന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

 

Comments are closed.