DCBOOKS
Malayalam News Literature Website

എല്ലാരും പിരിഞ്ഞുപോണം: ഹേമ ടി. തൃക്കാക്കര എഴുതിയ കവിത

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ല്ലാരും പിരിഞ്ഞുപോണം
ഇതവസാന വാക്കാണ്;
എല്ലാരും പിരിഞ്ഞുപോണം!
നിലാവിലലിയാന്‍ വന്ന
കാറ്റാണാദ്യം കേട്ടത്.
അവനത്
നിലാവില്‍ ചേര്‍ത്തു.
നിലാവത്
ഇരുളില്‍ മായ്ച്ചു.
ഇതൊന്നുമറിയാതെ
മിന്നാമിന്നിവെട്ടം
ഉയിരുമായ്
ആ ഇരുളിലമര്‍ന്നു.

എല്ലാരും പിരിഞ്ഞുപോണം
ഇതവസാന വാക്കാണ്
പുഴയുടെ മീതെ
മാനംകാണാന്‍ വന്ന
നീലിമീനാണാദ്യം കേട്ടത്.
നീര്‍പ്പരപ്പിലെത്തിയ-
പ്പോഴേയ്ക്കും
ആകാശം പുഴയെ
മൂടിയിരുന്നു.
മേഘങ്ങളിലേക്ക്
കെട്ടിയെറിഞ്ഞ
വലക്കണ്ണികളില്‍
മീനുടല്‍ വിറച്ചു.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.