‘നിബന്ധന’: ജോര്‍ജ് ജോസഫ് കെ എഴുതിയ കവിത
ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഞാനവള്‍ക്കിട്ട പേര്
വള്ളിയെന്ന്.
അവളെനിക്കിട്ട പേര്
മരമെന്നും.
വള്ളിയെന്നും മരത്തെയും
മരമെന്നും വള്ളിയേയും
ചുറ്റിപ്പടരണമെന്നതായിരുന്നു
ഞങ്ങളുടെ നിബന്ധന.
പക്ഷെ,
അവള്‍ നിബന്ധന തെറ്റിച്ചു.
അവളൊരു ദിവസം പറഞ്ഞു:
‘എനിക്ക് വളളിയാകല്‍
മടുത്തു. അതൊക്കെ ചില
പഴയ പെണ്ണുങ്ങള്‍ക്ക്
പറഞ്ഞ പണി.
എന്നെയിനി അതിനു കിട്ടില്ല.
നമുക്കീ നിബന്ധന വേണ്ട.’
അവളാദ്യം മരെമന്ന
പേരു തെറ്റിച്ച്
എന്നെ നീയെന്നു വിളിച്ചു.
പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.