മീനുകള്‍: ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത
സ്ഫടികക്കുപ്പിയില്‍ നീളെ
ജലക്കൂട്ടില്‍ തിളങ്ങുന്ന
വിവിധ വര്‍ണ്ണങ്ങളുള്ള
ശലഭച്ചാര്‍ത്തണിഞ്ഞൊരു
ചെറുമത്സ്യമാണോ, അതോ,
വരമ്പത്ത് നിന്നും ചൂണ്ട
യെറിയുന്ന ചെറുക്കന്റെ
കണയിലെ ചരടറ്റം
കൊളുത്തിലെ ഇരയിലേ
ക്കറിയാതെ നീന്തിവന്നു
പിടയുന്ന പെരുംമീനോ?
പെടപെടപ്പെടക്കുന്ന
മീനിതെന്ന് ചന്തയില്‍ നി-
ന്നരികിലേക്കാവഹിക്കും
മീന്‍കാരി വച്ചുനീട്ടും
അയല, മത്തിയോ?
ചന്തയ്ക്കകം വെട്ടി വെടിപ്പാക്കി
വില്‍പ്പനയ്ക്കായ് ക്ഷണിക്കുന്ന
അയക്കൂറ? ആവോലി?…
പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.