വേറൊരു രീതിയില്‍ എഴുതാവുന്ന കവിതയില്‍ ഒരുവള്ളിച്ചെടിയുടെ സാധ്യത: ഡി. യേശുദാസ് എഴുതിയ കവിത
നവംബർ ലക്കം പച്ചക്കുതിരയില്‍
ജീവനുള്ളവയില്‍ മരണം ഇരിക്കുന്നു
മരണമുള്ളവയില്‍ ജീവനിരിക്കുന്നു
ജീവിതവും മരണവും പരസ്പരം പറ്റിപിടിച്ചു
വളരുന്നു
ദൈവവും ചെകുത്താനും ഒന്നിച്ചു ഭക്ഷിക്കുന്നു
ചെകുത്താനെ ദൈവമായോ
ദൈവത്തെ ചെകുത്താനായോ കാണാന്‍
ഇപ്പോള്‍ എളുപ്പമാണ്.
അവര്‍ക്ക് വഴിയും ഇടവും തെറ്റുന്നില്ല
പൊയ്യേത്? പൊരുളേത്?
സത്യത്തിന്റെ പൊക്കിള്‍വള്ളി
അവര്‍ മുറിച്ചുകളയുന്നു
ഒന്നു ചത്തല്ലോ മറ്റൊന്നിനു വളമാകുന്നു
ഒരാളെ ചവുട്ടിയല്ലോ ഒരാള്‍ കയറിപ്പോകുന്നു
ഒരാളെച്ചുറ്റിയല്ലോ ഒരാള്‍ കമിഴ്ന്നു വീഴുന്നു
ചോരയുടെ പായല്‍ച്ചെടി പൂക്കുന്നു
ജീവിതത്തില്‍ മുഖംപൊത്തി മരണം ചിരിക്കുന്നു
ഏത് ദൗഷ്ട്യത്തിലും ഒരു നേരിരിക്കുന്നു
പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.