ചാറല്‍: സി എസ് രാജേഷ് എഴുതിയ കവിത
ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ
ഒരിക്കലീമലയില്
അവളും ഞാനും കൂടി
സ്‌കൂളീന്ന് ടൂറ് വന്നിട്ടുണ്ട്
ബാക്കിയെല്ലാരില്‍ നിന്നും
തെന്നിമാറി തോളത്തു കൈയ്യിട്ട് നടന്ന്
ദാണ്ടക്കാണും പാറേടങ്ങേപ്പുറത്ത്
ചാരി നിന്നുമ്മവെച്ചിട്ടുണ്ട്
പെട്ടെന്ന് പെയ്‌തൊരു മഴ മുഴുവന്‍
ദോ ലവിടെനിന്ന ഒരേഴിലംപാലച്ചോട്ടില്‍
കെട്ടിപ്പിടിച്ചു നിന്ന് നനഞ്ഞിട്ടുണ്ട്
എങ്ങുന്നോ അവളുടെ
ബാഗിലന്ന് മറന്ന് കിടന്ന
ഉണങ്ങിത്തുടങ്ങിയൊരു ചെമ്പരത്തിക്കമ്പ്
ആ പാറയുടെ ആ മറവുപുറത്ത്
ചാറ്റമഴയില്‍ കുത്തിയിരുന്ന്
ഒന്നിച്ചൊരു കുഴിയെടുത്ത്
ആദ്യ ഉമ്മയുടെ ഓര്‍മ്മക്കെന്ന്
പറഞ്ഞു ചിരിച്ച്
ചുമ്മാ നട്ടുവെച്ചിട്ട് തിരിച്ചു പോയി
പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.