‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
രംഗം 1
കര്‍ട്ടനുയരുമ്പോള്‍
പനിയുടുപ്പിട്ട ഒരു മനുഷ്യന്‍
തെരുവിലിരുന്നു
‘മുള്ളന്‍പന്നിയെ ആലിംഗനം
ചെയ്യുന്ന വിധം’
എന്ന പുസ്തകം വായിക്കുന്നു.
അവന് ഴാങെന്നു പേര്‍
അവന്റെ
കയ്യിലൊരു റൊട്ടിയുണ്ട്
പഴയ പീടികക്കാരന്റെ
മേല്‍വിലാസം കുറിച്ചിട്ട
മുഷിഞ്ഞ കടലാസ്
ഒരു പോസ്റ്റ്മാന്‍
മുമ്പാകെ നീട്ടുന്നു.
മൂന്നു മെഴുകുതിരിക്കാലുകളും
ഒരു വെള്ളിപ്പാത്രവും കൂടി
പുറത്തെ ഭാണ്ഡത്തിലേറ്റിയുള്ള
അവന്റെ നടത്തം
വിശപ്പിന്റെ ഉച്ചയും
രാത്രിയും പിന്നിടുന്നു
പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.