DCBOOKS
Malayalam News Literature Website

വിഷാദത്തിനുമാനന്ദത്തിനുമിടയിലങ്ങനെ (ഞെ/മെ)രുങ്ങി

അയ്യപ്പന്‍ മൂലേശ്ശേരില്‍ എഴുതിയ കവിത മെയ് ലക്കം പച്ചക്കുതിരയില്‍

ലമടക്കുകളില്‍ ജീവിക്കുന്ന
മനുഷ്യരോടെന്നും അസൂയയായിരുന്നു.

നാടോടിക്കഥകളിലെ താഴ്‌വാരങ്ങള്‍
മേഘത്തലപ്പോളമെത്തുന്ന മലമണ്ടകള്‍
ഇരുട്ടുമുറ്റുന്ന അടിവാരങ്ങള്‍
ഇടതൂര്‍ന്നു പെയ്യുന്ന മരങ്ങള്‍
കാട്ടിലേക്കു ജനാലയുള്ള തടിവീടുകള്‍
കുതിരയോടിയെത്തുന്ന
ചെമ്മണ്‍പാത
നീട്ടി വിളിച്ചാല്‍
പ്രകമ്പനം കൊള്ളുന്ന കയറ്റം
ഇലകളില്‍ ജലമിറ്റുന്ന പ്രഭാതം
വഴി മറന്നെത്തുന്ന വന്യമൃഗങ്ങള്‍

താഴ്‌വാരങ്ങള്‍ ചുറ്റി വരുന്ന
നാടോടിക്കഥയിലെ
കൗതുകത്തിനുള്ളില്‍ ചിറകുടക്കിയ
പരല്‍മീനായിരുന്നു കുട്ടിക്കാലം

മുതിര്‍ന്നപ്പോള്‍
ജീവിതത്തിലെന്നപോലെ
മലമടക്കുകളിലെ മനുഷ്യര്‍ക്കും
സമനിലമില്ലെന്നറിഞ്ഞു

പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.