‘മേനകയില്‍ ഒരു വൈകുന്നേരം’: അക്ബര്‍ എഴുതിയ കവിത
മെയ് ലക്കം പച്ചക്കുതിരയില്‍
ഒരു വൈകുന്നേരം,
മേനകയില്‍
നടന്നുതോരുന്നവരില്‍
ആരെയോ തേടി
മെനക്കെട്ട് നില്‍ക്കുമ്പോള്‍
ചിലര്‍ നോക്കി ചിരിക്കുന്നു,
പലതരം നിറങ്ങള്‍, മണങ്ങള്‍,
എല്ലാമെല്ലാമെത്ര നിര്‍വ്വികാരം
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും
എന്നെ ഓര്‍ക്കുന്നുണ്ടാവുമോ?
ബാറുകളില്‍ നിന്നും
കരഞ്ഞും ചിരിച്ചും
സന്ധ്യയെ കെട്ടിപ്പിടിച്ചും
വേച്ചുവേച്ച് നടക്കയാണ്
വെയില്‍.
ചോന്ന സൂര്യനും
കൂടെക്കൂടി.
വഴിയോരത്ത് പല
നിറത്തിലുള്ള
സ്വപ്നങ്ങള്‍ വില്‍ക്കുന്നവര്‍
വിളിച്ചു കൂവുന്നുണ്ട്.
‘നിങ്ങളുടെ പ്രതീക്ഷകള്‍
ഏതുമാകട്ടെ
വരൂ സ്വപ്നങ്ങള്‍
തിരഞ്ഞെടുക്കൂ
വന്‍ വിലക്കുറവോടെ തന്നെ!
പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.