രണ്ടു പെണ്ണുങ്ങള്‍ പ്രണയിക്കുമ്പോള്‍: ഐഷു ഹഷ്‌ന എഴുതിയ കവിത
ജൂലൈ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച, ഐഷു ഹഷ്‌ന എഴുതിയ കവിതയില്‍ നിന്നും
നിന്റെ നെറ്റിയില്‍ചേരാത്ത
ചുവന്നപൊട്ടിനെ
പ്രണയിച്ചു തുടങ്ങിയപ്പോഴാണ്
രണ്ടു പെണ്ണുങ്ങള്‍
പ്രണയിച്ചാല്‍
വിരിയുന്ന
ലോകത്തെക്കുറിച്ച്
ചിന്തിച്ചു തുടങ്ങിയത്.
നമ്മുടെ ലോകം
മനോഹരമായിരിക്കുമെന്ന്
ചിന്തിച്ചു ചിന്തിച്ച് ഞാന്‍
ഞങ്ങള്‍ക്കിടയില്‍ നീന്തുന്നു.
പ്രണയിച്ചു തുടങ്ങുമ്പോള്‍
നമ്മളില്‍ ഒരുത്തി
മറ്റവളോട്
കൊട്ടത്തോണി
ഒറ്റയ്ക്ക് തുഴയുമ്പോലൊരു
പ്രണയത്തെക്കുറിച്ച് പറയും.
പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.