ദൈവം വന്ന ദിവസം
അബ്ദുള്ള പേരാമ്പ്ര എഴുതിയ കവിത
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ദൈവത്തിനെ
വിരുന്നിന് വിളിക്കണമെന്ന്
ഒരു പാട് കാലമായി നിനയ്ക്കുന്നു.
ഒരുക്കുന്നതെല്ലാം
കുറഞ്ഞു പോകുമോ,
വിളിച്ചാല്‍ ദൈവം വരുമോ
എന്നിത്യാദി ശങ്കകളാല്‍
അതങ്ങ് നീണ്ടു.
എന്റെ ഉള്ളിലിരിപ്പറിഞ്ഞിട്ടാവണം
നിലാവുള്ള ഒരു രാത്രിയില്‍
ആകാശത്തിലെ
നക്ഷത്രങ്ങളെ നോക്കി
ഉമ്മറത്തിരിക്കുമ്പോള്‍
വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അതാ, പടവുകള്‍ കയറി വരുന്നു
അതുവരെ കാണാത്ത ദൈവം..
നിന്ന നില്‍പ്പില്‍ ഞാന്‍
കോരിത്തരിച്ചു പോയ്.
പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.