പ്രതിമ തകര്‍ത്തതിനെ അപലപിച്ച് പ്രധാനമന്ത്രി; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
ത്രിപുരയിലും തമിഴ്‌നാട്ടിലും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തതിനെ അപലപിച്ച് പ്രധാനമന്ത്രി. ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതായും ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തത്. അതിന് ശേഷം പെരിയോറുടെ പ്രതിമ തകര്‍ക്കുമെന്ന് ബി.ജെ.പി നേതാവ് ഫേസ് ബുക്ക് പോസ്റ്റില്‍ വെല്ലു വിളിച്ചു. അതിന് പിന്നാലെയായിരുന്നു തമിഴ്‌നാട്ടിലെ അഴിഞ്ഞാട്ടം. സാമൂഹിക പരിഷ്‌കര്‍ത്താവും രാഷ്ട്രീയനേതാവുമായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയാണ് അവിടെ തകര്‍ത്തത്.
Comments are closed.