DCBOOKS
Malayalam News Literature Website

‘ഭഗവദ്ഗീത ആളുകളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു’: യുവാക്കളോട് ഗീത വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുവാക്കളോട് ഗീത വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് നിങ്ങള്‍ക്ക് മരുപ്പച്ചയാണ്. വളർന്നുവരുന്ന യുവാക്കൾക്ക് ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സംവാദങ്ങൾക്ക് ധൈര്യമേകുന്നതിനും ഗീത  പ്രചോദനമാകുമെന്നും മോദി പറഞ്ഞു. സ്വാമി ചിദ്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ-ബുക്ക് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവദ്ഗീതയുടെ ഭംഗി അതിന്‍റെ ആഴത്തിലും വൈവിധ്യത്തിലും വഴക്കത്തിലുമാണ്. ഇടർച്ചയുണ്ടായാൽ അവനെ മടിയിൽ ഇരുത്തുന്ന അമ്മ എന്നാണ് ആചാര്യ വിനോബാ ഭാവെ ഗീതയെ വിശേഷിപ്പിച്ചത്. മഹാത്മാഗാന്ധി, ലോക്മന്യ തിലക്, മഹാകവി സുബ്രഹ്മണ്യ ഭാരതി തുടങ്ങിയ മഹാന്മാർ ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ ഇ-ബുക്കുകളുടെ ഉപയോഗം വർധിച്ചുവരുന്നുണ്ട്. ഗീതയെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ യുവാക്കളെ ഇതുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീത വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.