ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭഗവത് ഗീത പ്രകാശനം ചെയ്തു
ദില്ലി: 800 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ദില്ലിയിലെ ഇസ്‌കോണ്‍( ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്സ്) ക്ഷേത്രത്തിലാണ് ഭഗവത് ഗീത പ്രകാശനം ചെയ്തത്. 800 കിലോഗ്രാം ഭാരവും 670 പേജുകളുമുണ്ട് ഈ ഭഗവത് ഗീതക്ക്.
2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ളതാണ് ഭഗവത് ഗീത. 18 പെയിന്റിങ്ങുകള്‍ ഇതിലുണ്ട്. കലാപരമായി രൂപകല്പന ചെയ്ത ഭഗവത് ഗീതയുടെ പേജുകള്‍ കീറാത്തതും നനഞ്ഞാല്‍ നശിക്കാത്തതുമായ പ്രത്യേകതരം കടലാസിനാലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
#WATCH Delhi: Prime Minister Narendra Modi inaugurates the largest Bhagavad Gita of the world, at ISKCON temple. pic.twitter.com/zOnmLQJiRx
— ANI (@ANI) February 26, 2019
ഏകദേശം 1.80 കോടി രൂപയാണ് ഭഗവത് ഗീതയുടെ നിര്‍മ്മാണത്തിനായി ചെലവായത്. ഇറ്റലിയിലെ മിലാനിലായിരുന്നു പുസ്തകം അച്ചടിച്ചത്. അച്ചടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വിശുദ്ധഗ്രന്ഥമാണ് ഈ ഭഗവത് ഗീതയെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.
Comments are closed.