DCBOOKS
Malayalam News Literature Website

ലോക പുസ്തകദിനത്തില്‍ വായനയെ കുറിച്ചൊരു മിന്നല്‍കഥയുമായി പി.കെ പാറക്കടവ്

Image may contain: 1 person

ലോക പുസ്തകദിനമായിരുന്നു ഇന്നലെ. ലോക്ഡൗണ്‍ കാലത്ത് കടന്നുവന്ന ലോക പുസ്തകദിനത്തിൽ വായനയെക്കുറിച്ച് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എഴുതിയ കഥ വായിക്കാം.

ഇന്ന് ലോക പുസ്തകദിനം.
ചെറിയ കഥയാണ് വലിയ കഥ എന്ന് ലോകത്തെക്കൊണ്ട് പറയിപ്പിച്ച ലിഡിയ ഡേവിസ്,
ഒറ്റവരിക്കഥകളെഴുതി മാൻ ബുക്കർ പ്രൈസ് നേടിയ ലിഡിയ ഡേവിസ് –
മിന്നൽ കഥകൾ (Flash Fiction) ആണ് ഈ കാലത്തിന്റെ കലാരൂപം
………..

ലോക്ഡൗൺ കാലത്ത് വായനയെക്കുറിച്ച് ഒരു കഥ.

വായന
………………………
പി.കെ.പാറക്കടവു്
……………………………..
” എന്തേ ഇങ്ങോട്ട് പോന്നു?” മാലാഖ ചോദിച്ചു.
” കഥ കഴിഞ്ഞു “. അവൻ പറഞ്ഞു.
പിന്നെ മാലാഖ അവനെ വായിക്കാൻ തുടങ്ങി.
” വായിച്ചു കഴിഞ്ഞിട്ടു പറയാം ഇനി എങ്ങോട്ട് പോകണമെന്ന് ?”
വായന തീരുന്നതും കാത്ത് അവൻ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും ഇടയിൽ
കാത്തിരുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ലോക പുസ്തകദിനം.ചെറിയ കഥയാണ് വലിയ കഥ എന്ന് ലോകത്തെക്കൊണ്ട് പറയിപ്പിച്ച ലിഡിയ ഡേവിസ്,ഒറ്റവരിക്കഥകളെഴുതി മാൻ ബുക്കർ…

Posted by P K Parakkadavu on Wednesday, April 22, 2020

Comments are closed.