ലോക്‌ഡൗൺ കാലത്തെ വായന; പി. കെ പാറക്കടവിന്റെ ഒമ്പതാം ദിവസത്തെ കഥ ‘പുഴ’
സമൂഹ ജീവികളായ മനുഷ്യനെ സംബന്ധിച്ച് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക എന്നത് അൽപ്പം പ്രയാസം നിറഞ്ഞ കാര്യം തന്നെയാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, ആരോഗ്യമുള്ള ഒരു സമൂഹത്തിനായി ഇന്ന് രാജ്യം പക്ഷെ വീട്ടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുകയാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവർ പലരും ഏകാന്തതയെ മറികടക്കുന്നതിനും മനസിന്റെ സന്തോഷത്തെ നിലനിർത്തുന്നതിനും പുസ്തകങ്ങളെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഈ സമയം പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായാണ് മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്.
തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പി കെ പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
ഒമ്പതാം ദിവസത്തെ കഥ –
പുഴ.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
Mukthar Udarampoyil
പുഴ
………………………..
പി.കെ.പാറക്കടവ്
……………………………
കുടിക്കുമ്പോൾ കുപ്പിവെള്ളം പറഞ്ഞു:
ഒരിക്കൽ ഞാനുമൊരു പുഴയായിരുന്നു.
കടലിലേക്കെത്തുന്നതിന് പകരം
ഇപ്പോൾ കുടലിലേക്ക് .
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -ഒമ്പതാം ദിവസത്തെ കഥ -പുഴ.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽMukthar Udarampoyil …
Posted by P K Parakkadavu on Thursday, April 2, 2020
Comments are closed.