പി. കെ പാറക്കടവിന്റെ പതിനഞ്ചാം ദിവസത്തെ കഥ ‘ഒളിച്ചുവെച്ചത് ’
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായാണ് മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്. മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
പി കെ പാറക്കടവിന്റെ പതിനഞ്ചാം ദിവസത്തെ കഥ വായിക്കാം
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.
പതിനഞ്ചാം ദിവസത്തെ കഥ –
ഒളിച്ചുവെച്ചത്.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil
ഒളിച്ചുവെച്ചത്
…………………………….
പി.കെ.പാറക്കടവ്
…………………………………
അനുഗ്രഹത്തിന്റെ ചാറ്റൽ മഴത്തുള്ളിയിൽ
പ്രക്ഷുബ്ധമായ ഒരു കടലും
വൃക്ഷത്തിന്റെ പതുക്കെ ഇളകിയാടുന്ന
ഒരു ചില്ലയിൽ
ഭയാനകമായ ഒരു കൊടുങ്കാറ്റും
പതിഞ്ഞിരിക്കുന്നുണ്ട്;
ആരും കാണാതെ.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.പതിനഞ്ചാം ദിവസത്തെ കഥ -ഒളിച്ചുവെച്ചത്.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar…
Posted by P K Parakkadavu on Wednesday, April 8, 2020
Comments are closed.