ലോക്ഡൗൺ സമയത്ത് ഒരു ദിവസം ഒരു കഥയുമായി പി.കെ പാറക്കടവ്; ഇന്നത്തെ കഥ വിശപ്പു
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്.
തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ. പന്ത്രണ്ടാം ദിവസത്തെ കഥ –
വിശപ്പു്.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil
വിശപ്പു്
………………………..
പി.കെ. പാറക്കടവ്
………………………………
ഭസ്മക്കുറിയും നിസ്ക്കാരത്തഴമ്പും കഴുത്തിലെ കുരിശും കാണിച്ചു കൊടുത്തവരോട്, വിശക്കുന്ന വയർ കാണിച്ച് കൊടുത്ത് അവൻ പറഞ്ഞു:
” എനിക്ക് പയിക്കുന്നു”.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ. പന്ത്രണ്ടാം ദിവസത്തെ കഥ -വിശപ്പു്.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar Udarampoyil…
Posted by P K Parakkadavu on Sunday, April 5, 2020
Comments are closed.