ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ
പി കെ ബാനര്‍ജി(83) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയ ബാനര്‍ജിയുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു. ബാനര്‍ജി പാര്‍ക്കിന്‍സന്‍സ്, ഡിമെന്‍ഷ്യ, ഹൃദ്രോഗം എന്നിവക്ക് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ചത് ആരോഗ്യനില മോശമാക്കി.
1936 ഒക്ടോബര്‍ 15ന് ജനിച്ച ബാനര്‍ജി പത്തൊമ്പതാം വയസില്‍ ഇന്ത്യക്കായി അരങ്ങേറി. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു ബാനര്‍ജി. ഇന്ന് ഫ്രഞ്ച് ടീമിനെ സമനിലയില്‍ തളച്ച നിര്‍ണായക ഗോള്‍ നേടിയത് ബാനര്‍ജിയാണ്.
1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 42 ന് തകര്‍ത്ത ഇന്ത്യന്‍ ടീമിലും ബാനര്‍ജി അംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 84 മല്‍സരങ്ങള്‍ കളിച്ച ബാനര്‍ജി, 65 ഗോളുകളും നേടിയിട്ടുണ്ട്.
1972ല്‍ ദേശീയ ടീമിന്റെ പരിശീലകനായ ബാനര്‍ജി 1986 വരെ സ്ഥാനത്ത് തുടര്‍ന്നു. 1961 ല്‍ രാജ്യം ആദ്യമായി അര്‍ജുന അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ അതും ബാനര്‍ജി സ്വന്തമാക്കി. 1990 ല്‍ പത്മശ്രീയും 2004 ല്‍ ഫിഫ സെന്റെനിയര്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
Comments are closed.