‘പിതൃനാരസ്യന്‍’ ; കേരള ചരിത്രത്തിലെ ബ്രാഹ്മണ കുടിയേറ്റത്തിന്റെ കഥ പറയുന്ന നോവൽ
ആര്‍. ഉണ്ണി മാധവന്റെ ‘പിതൃനാരസ്യന്‍’ എന്ന പുസ്തകത്തിന് വിജയകുമാര്‍ പരിയാരം എഴുതിയ വായനാനുഭവം
ഡി സി ബുക്ക്സില്‍ കയറിയപ്പോള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു പുസ്തകം -ആര്‍. ഉണ്ണി മാധവന്റെ ‘പിതൃനാരസ്യന്‍’. പേരിന്റെ സവിശേഷതയുണര്‍ത്തിയ കൗതുകത്താല്‍ ഒരു കോപ്പി വാങ്ങിക്കുകയും ചെയ്തു.
ഒറ്റ ഇരിപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു. കേരള ചരിത്രത്തിലെ ബ്രാഹ്മണ കുടിയേറ്റത്തിന്റെ കഥ പറയുന്ന ഈ നോവല്‍ അതിന്റെ ശില്പചാതുരി കൊണ്ടു തന്നെ ഹൃദ്യമായ വായനാനുഭവമായി.
രാജ്യത്തിന്റെ തന്നെ ഭൂതകാലത്തെ കുടുതല്‍ ഇരുട്ടിലേയ്ക്കാഴ്ത്തുന്ന വിധം ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതികള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ (ഗാന്ധിജി ആള്‍ക്കൂട്ടത്തിലെ ഒരാളില്‍ നിന്ന് വെടിയേറ്റു മരിച്ചു എന്നു പോലും എഴുതി വെക്കപ്പെടുന്നു !) വളരെ പ്രസക്തിയുള്ള നോവല്‍.
കുടിയാറ്റ ബ്രാഹ്മണ വംശാവലിയുടെ വ്യാജ ചരിത്രത്തിനെതിരെ നേരായ ചരിത്രരചനയ്ക്കുള്ള അന്വേഷണത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഉദ്വേഗജനകമായ ഭാഷയും, ആഖ്യാന മികവും, സംഭവങ്ങളുടെ പരിണാമഗുപ്തിയും വായനക്കാരനെ രസിപ്പിക്കുന്നു. ‘കവിനാരസ്യ’നില്‍ നിന്നും ‘സഖാവ് നാരസ്യ’ നിലേയ്ക്ക് നീളുന്ന വംശാവലിയുടെ ചരിത്രം പറയുന്ന ഈ നോവല്‍ ഏതൊരു വായനക്കാരനും ഹൃദസ്പര്‍ശിയായ അനുഭവമായിരിക്കും.
Comments are closed.