DCBOOKS
Malayalam News Literature Website

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

 മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ മുഖ്യമന്ത്രിക്ക് സുരക്ഷ കര്‍ശനമാക്കി.

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്. രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു.

Comments are closed.