DCBOOKS
Malayalam News Literature Website

പി ജി ദേശീയ പുരസ്കാരം പ്രൊഫ. റോമില ഥാപ്പർക്ക്

പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പി ജി ദേശീയ പുരസ്കാരം പ്രൊഫ. റൊമില ഥാപ്പർക്ക്.  ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നൽകിയ ബൗദ്ധിക സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നവംബർ നാലിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

ന്യൂയോർക് സർവകലാശാല പ്രൊഫസർ രുചിര ഗുപ്ത, മുൻ ആസൂത്രണ ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ, മുൻ മന്ത്രിയും സി. പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ എം. എ ബേബി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

റൊമില ഥാപ്പറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

TextTextTextText

Comments are closed.