പെട്രോള്‍ വില കുതിച്ചുയരുന്നു
ഇന്ധനവില നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നു. തിരുവനന്തപുരത്ത് പെട്രോള്‍വില ലീറ്ററിന് 30 പൈസയും ഡീസല്‍ വില 31 പൈസയും ഇന്ന് കൂടി. കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞുള്ള അഞ്ചു ദിവസം കൊണ്ട് പെട്രോളിന് ലീറ്ററിന് 88 പൈസയും ഡീസലിനു ഒരു രൂപ 28 പൈസയുമാണ് കൂടിയത്. ഇത് അഞ്ചാം ദിവസമാണ് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗങ്ങളില്‍ വ്യാഴാഴ്ചത്തേതില്‍ നിന്ന് ലീറ്ററിന് 28-31 പൈസയാണ് പെട്രോള്‍ വില ഉയര്‍ന്നത്. അഞ്ചു ദിവസങ്ങള്‍ക്കിടെ രാജ്യത്തെ ഈ പ്രധാന നഗരങ്ങളില്‍ ലീറ്ററിന് 0.97-1.03 രൂപ വരെ പെട്രോള്‍ വില ഉയര്‍ന്നു. ഡീസലിന് ഇത് ഒരു രൂപ മുതല്‍ 1.24 രൂപ വരെയാണ്. മാസത്തിലെ ഒന്ന്, 16 തീയതികളില്‍ മാത്രം ഇന്ധനവില വര്‍ധിപ്പിക്കുന്ന 15 വര്‍ഷത്തെ രീതിയില്‍നിന്നു ഭിന്നമായി അതാത് ദിവസം രാവിലെ ആറു മണിക്ക് വില പരിഷ്‌കരിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
Comments are closed.