ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ ഇന്ധനവില ഒരു രൂപ കുറയും
ജുണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും കേരളത്തില്‍ ഒരു രൂപ കുറവുവരുത്തുമെന്ന് മുഖ്യമന്ട്രി പിണരായി വിജയന്‍ പറഞ്ഞു. വിലവര്‍ധനവ് മൂലം ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
രാജ്യമൊട്ടാകെ പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നെങ്കിലും കേന്ദ്രം അതു മുഖവിലയ്‌ക്കെടുക്കുന്നില്ല. ജനങ്ങള്‍ ദുരിതത്തിലാണ്. അവരെ ഇതില്‍നിന്നു രക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം.നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിനുണ്ടാകുന്ന നഷ്ടം സഹിക്കുക വളരെ പ്രയാസമാണ്. എന്നാല്‍ കേന്ദ്രത്തിന് ഒരു സന്ദേശമായാണ് ഇത്രയും നഷ്ടം കേരളം സഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments are closed.