DCBOOKS
Malayalam News Literature Website

അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ പരാതി

കണ്ണൂര്‍: കേരളീയരെ നാണം കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ച റിപ്പബ്ലിക് ടി.വിയിലെ വാര്‍ത്താവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ പരാതി. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിനായി 700 കോടി രൂപ നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതു സംബന്ധിച്ച ടി.വി ചര്‍ച്ചയിലാണ് അര്‍ണബ് കേരളത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. തെറ്റുതിരുത്തി മാപ്പു പറയണമെന്നും നഷ്ടപരിഹാരമായി പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നാവശ്യപ്പെട്ട് പി. ശശി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ചാനലില്‍ ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പിശകില്ലെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറല്ലെന്ന് അര്‍ണബ് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പി.ശശി കോടതിയെ സമീപിച്ചത്.

Comments are closed.