പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം; മുഖ്യമന്ത്രി പിണറായി വിജയന്‍
പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വായനദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരഗ്രാമമായി പെരുംകുളത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻനായർ കഴിഞ്ഞ വർഷത്തെ വായനദിനത്തിൽ ഈ നാട്ടിനെ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ലൈബ്രറി കൗൺസിൽ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിന്റെ പ്രഖ്യാപനം.
ഗ്രാമത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുസ്തകം ലഭ്യമാക്കിയാണ് ബാപ്പുജി വായനശാലയിലൂടെ പുസ്തകഗ്രാമമെന്ന പദവിയിലേക്ക് പെരുംകുളം നടന്നുകയറിയത്. വായനശാലയുടെ നേതൃത്വത്തില്‍ നിരവധി പുസ്തകക്കൂടുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും ഈ കൂടുകളില്‍നിന്നു സൗജന്യമായി പുസ്തകമെടുക്കാം. വായിച്ചശേഷം തിരികെവെച്ച് അടുത്തതെടുക്കാം.
ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവർത്തനഫലമായാണ് പെരുംകുളം പുസ്തകഗ്രാമമായത്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ അതിൽ മനംനൊന്ത ഒരുകൂട്ടം യുവാക്കളാണ് 1948ൽ വായനശാല സ്ഥാപിച്ചത്.
Comments are closed.