DCBOOKS
Malayalam News Literature Website

എഴുത്തും പ്രതിരോധവും തീര്‍ക്കാന്‍ പെരുമാള്‍ മുരുകനൊത്തുന്നു

മാതൊരു ഭഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ചില മത സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളത്തെുടര്‍ന്ന് സാഹിത്യലോകത്തുത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും പിന്നീട് എഴുത്തിലേക്ക് തിരിച്ചുവരുകയും ചെയ്ത എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്രയധികം ക്രൂശിക്കപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. അക്ഷരങ്ങള്‍ക്ക് വിലക്ക് കല്പിക്കപ്പെട്ട് മാറ്റനിര്‍ത്തപ്പെട്ട പെരുമാള്‍ മുരുകന്‍ കേരളക്കരയുടെ സ്വന്തം സാഹിത്യോത്സവത്തിലേക്ക് എത്തുകയാണ് എഴുത്തും പ്രതിരോധവും തീര്‍ക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംവദിക്കാന്‍..

2018 ഫെബ്രുവരി 8,9,10,11 തീയതികളിലാണ് കേരളക്കര കാത്തിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന ഈ സാഹിത്യോത്സവത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 400 -ഓളം എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. അയര്‍ലണ്ടാണ് അതിഥിരാജ്യം. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

നാലുദിനങ്ങളിലായി നിരവധി പരിപാടികളാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുക. സിനിമാപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, പാചകോത്സവം,തുടങ്ങി ഊരാളി ബാന്റിന്റേതുള്‍പ്പെടെയുള്ള കലാപരിപാടികളും ഉണ്ടാകും. Read More…..

Comments are closed.